ചെറിയ പെരുന്നാള്‍; യുഎഇയില്‍ നീണ്ട അവധിക്കാലം

google news
uae

യുഎഇയിലെ പൊതുമേഖലയില്‍ ചെറിയ പെരുന്നാളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. വാരാന്ത്യ ദിന അവധികള്‍ കൂടി കൂട്ടിയാല്‍ ഒന്‍പത് ദിവസത്തെ അവധിയാണ് ജീവനക്കാര്‍ക്ക് ലഭിക്കുക. ഏപ്രില്‍ എട്ട് മുതല്‍ 14വരെയാണ് അവധി ദിനങ്ങള്‍. 15 മുതല്‍ തിരികെ ജോലിയില്‍ പ്രവേശിക്കണം. ഞായറാഴ്ചയാണ് യുഎഇ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്. യുഎഇയില്‍ ഈ വര്‍ഷം ലഭിക്കുന്ന ദൈര്‍ഘ്യമേറിയ അവധിയായിരിക്കും ചെറിയ പെരുന്നാളിന് ലഭിക്കുക.

സൗദി അറേബ്യയിലെ പൊതുസ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ചെറിയ പെരുന്നാളിന് നാല് ദിവസത്തെ അവധിയാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ എട്ട് മുതല്‍ 11വരെയാണ് ചെറിയപെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയും ശനിയും വാരാന്ത്യ അവധിയായതിനാല്‍ ആറ് ദിവസത്തെ അവധിയാണ് ലഭിക്കുക. ഏപ്രില്‍ 14ന് തിരികെ ജോലിയില്‍ പ്രവേശിക്കണം.
കുവൈറ്റില്‍ അഞ്ചു ദിവസമാണ് ചെറിയ പെരുന്നാള്‍ അവധി ലഭിക്കുക. ഏപ്രില്‍ ഒമ്പത് മുതല്‍ 14 വരെയാണ് അവധി. ഏപ്രില്‍ 14 മുതല്‍ പ്രവ്യത്തി ദിനമായിരിക്കും. വാരാന്ത്യ ദിനങ്ങളുടെ അവധി കൂടി കൂട്ടിയാണ് അഞ്ചുദിവസം ലഭിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും.

Tags