ഷാര്‍ജയില്‍ പാചകത്തൊഴിലാളിയായ മലയാളി കുഴഞ്ഞുവീണ് മരിച്ചു

sharjah
sharjah

ഷാര്‍ജ: ഷാര്‍ജയില്‍ പാചകത്തൊഴിലാളിയായ മലയാളി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം നോര്‍ത്ത് പറവൂരിലെ മനക്കപ്പടി കരോട്ടകാട്ടില്‍ ഹൗസില്‍ അബ്ദുല്‍ അജി (55) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഭക്ഷണ വിതരണത്തിന് പിന്നാലെ റൂമിലേക്ക് വരുന്നതിനിടയിൽ റോള പാര്‍ക്കിന് സമീപത്തുവെച്ചാണ് കുഴഞ്ഞുവീണത്.

ഉടന്‍ സമീപത്തുള്ളവര്‍ ഷാര്‍ജയിലെ കുവൈറ്റ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കുവൈറ്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ഷമീന, മക്കള്‍: മുഹമ്മദ് ആഷിഖ്, ലബീബ, മരുമക്കള്‍: ആയിഷ, അക്ബര്‍ ഷാ.