സണ്‍റൂഫിലൂടെ തല പുറത്തിട്ടാല്‍ കടുത്ത പിഴ ; കഴിഞ്ഞ വര്‍ഷം പിടികൂടിയത് 707 വാഹനങ്ങള്‍

google news
sun roof

ഓടുന്ന കാറിന്റെ സണ്‍ റൂഫിലൂടെ കുട്ടികള്‍ തല പുറത്തിടുന്നതും ഡോറിലിരുന്ന് യാത്ര ചെയ്യുന്നതും വലിയ അപകടങ്ങള്‍ക്ക് വഴിവക്കുന്നതായി ദുബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി. ഇത്തരം പ്രവൃത്തികള്‍ ട്രാഫിക് നിയമ ലംഘനമാണ്.
ഡ്രൈവിങ്ങിനിടെ അഭ്യാസപ്രകടനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം 1183 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 707 വാഹനങ്ങള്‍ പിടികൂടുകയും ചെയ്തു. പ്രതികള്‍ക്കെതിരെ 2000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 23 ബ്ലാക്ക് പോയന്റുമാണ് ശിക്ഷ. കൂടാതെ കുറ്റകൃത്യങ്ങളില്‍ അകപ്പെട്ട വാഹനം 60 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. 50000 ദിര്‍ഹം അടച്ചാല്‍ മാത്രമേ വാഹനം തിരികെ വിട്ടുനല്‍കൂ.
 

Tags