എമിറേറ്റ്‌സ് ഐഡി പുതുക്കാന്‍ വൈകുന്ന ഓരോ ദിവസത്തിനും 20 ദിര്‍ഹം പിഴ

google news
card

എമിറേറ്റ്‌സ് ഐഡി പുതുക്കാന്‍ വൈകുന്ന ഓരോ ദിവസത്തിനും 20 ദിര്‍ഹം പിഴ. പുതിയ ഐഡി എടുക്കുന്നതു വൈകിയാലും പഴയതു പുതുക്കുന്നത് വൈകിയാലും ഓരോ ദിവസത്തിനും പിഴയുണ്ടാകും. കാലാവധി പൂര്‍ത്തിയായി 30 ദിവസം വരെ പുതുക്കാന്‍ സമയമുണ്ട്. അതു കഴിഞ്ഞുള്ള ദിവസങ്ങള്‍ക്കാണ് പിഴയീടാക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.
തൊഴില്‍ കാര്‍ഡ് പുതുക്കുന്നത് വൈകിയാലും ഇതേ തുകയാണ് പിഴ.
പരമാവധി ആയിരം ദിര്‍ഹം വരെ ഈടാക്കാം.ഐഡി പുതുക്കുന്നതില്‍ വീഴ്ച വരുത്തുന്ന കമ്പനി മാനേജര്‍മാരില്‍ നിന്നും പിഴയീടാക്കും. തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള രേഖകള്‍ കൃത്യമായിരിക്കണം.ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടേതല്ലാത്ത രേഖകള്‍ സമര്‍പ്പിച്ചാല്‍ കമ്പനി പ്രതിനിധിക്ക് 500 ദിര്‍ഹം പിഴ ചുമത്തും.

Tags