സൊമാറ്റോ യുഎഇയില്‍ സേവനം അവസാനിപ്പിക്കുന്നു

zomato

പ്രമുഖ ഫുഡ് ഡെലിവറി സേവനദാതാക്കളായ സൊമാറ്റോ യുഎഇയില്‍ സേവനം അവസാനിപ്പിക്കുന്നു. നവംബര്‍ 24 മുതലാണ് സൊമാറ്റോ സേവനം അവസാനിപ്പിക്കുന്നത്. റെസ്റ്റോറന്റ് രംഗത്തേക്ക് സേവനം വിപൂലീകരിക്കുന്നതിന്റെ ഭാഗമായാണ് ഭക്ഷണവിതരണ രംഗത്ത് നിന്ന് പിന്‍വാങ്ങുന്നത്.
സൊമാറ്റോയുടെ ഉപഭോക്താക്കളെ മറ്റൊരു ഭക്ഷണവിതരണ സേവനദാതാക്കളായ തലബാത്തുമായി ബന്ധിപ്പിക്കും. പരസ്യങ്ങള്‍ക്കായി നല്‍കിയ തുക ഈ വര്‍ഷം ഡിസംബര്‍ മുപ്പതിനകം തിരികെ നല്‍കുമെന്നും സൊമാറ്റോ അറിയിച്ചു. ഭക്ഷണശാലകളില്‍ പോയി ഭക്ഷണം കഴിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ ഫീച്ചറുകള്‍ ആരംഭിക്കുമെന്ന് സൊമാറ്റോ അറിയിച്ചു

Share this story