വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് വിസ ശവ്വാല്‍ മുപ്പത് വരെ മാത്രം
Umrah


ഹജ്ജിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ശവ്വാല്‍ മുപ്പതോട് കൂടി വിദേശത്ത് നിന്നുള്ള ഉംറ തീര്‍ഥാടകരുടെ വരവ് നിയന്ത്രിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ച ശവ്വാല്‍ പതിനഞ്ചില്‍ നിന്നും മാറ്റം വരുത്തിയാണ് പുതിയ പ്രഖ്യാപനം. ഉംറക്കുള്ള വിസകള്‍ അനുവദിക്കുന്നത് ഈ മാസം മുപ്പതോടു കൂടി നിര്‍ത്തി വെക്കും. എന്നാല്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ദുല്‍ഖഅദിലും ഉംറക്ക് അനുമതി നല്‍കും.

റമദാനില്‍ 66,94,998 പേര്‍ക്ക് ഉംറ നിര്‍വ്വഹിക്കാന്‍ അനുമതി നല്‍കി. 2,62,781 പേര്‍ക്ക് മദീനിയിലെ റൗദ പ്രവേശനത്തിനു അനുമതി ലഭ്യമാക്കിയതായും മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച കമ്പനികള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചതായും മന്ത്രാലയം വെളിപ്പെടുത്തി.

Share this story