നിയമ ലംഘനം ; ഈ മാസം ഇതുവരെ 16000 പേര്‍ റിയാദില്‍ പിടിയിലായി

saudi

റിയാദില്‍ ഈ മാസം ഇതുവരെ 16,000 നിയമലംഘകര്‍ പിടിയിലായതായി അധികൃതര്‍. ഇഖാമ അടക്കം ഇല്ലാത്തവരാണ് ഇതിലുള്‍പ്പെടുന്നത്. നിയമലംഘകരെ സഹായിച്ച 16 പേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ജനുവരി അഞ്ച് മുതല്‍ 11 വരെ നടന്ന റെയ്ഡിലാണ് 16,000 നിയമലംഘകര്‍ പിടിയിലായത്. ഇതില്‍ 8732 പേര്‍ താമസാനുമതി രേഖയായ ഇഖാമ കൈവശമില്ലാത്ത നിയമലംഘകരാണ്. തൊഴില്‍ നിയമം ലംഘിച്ച 2822 പേരും അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 4180 പേരും അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച 620 പേരെ അതിര്‍ത്തി സുരക്ഷാ സേനയും കസ്റ്റഡിയിലെടുത്തു

Share this story