അനാശാസ്യ പ്രവര്‍ത്തനം ; പ്രവാസികള്‍ അറസ്റ്റില്‍
Wed, 15 Jun 2022

പ്രവാസികളെ കണ്ടെത്താന്‍ അധികൃതര്‍ നടത്തിവരുന്ന വ്യാപക പരിശോധന തുടരുന്നു
കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ അധികൃതര്‍ നടത്തിവരുന്ന വ്യാപക പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം ജലീബ് അല്‍ ശുയൂഖില്‍ നടത്തിയ പരിശോധനയില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പ്രവാസികളെ പിടികൂടിയയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഫര്‍വാനിയ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഏതാനും അറബ് വംശജരെയും ഏഷ്യക്കാരായ പ്രവാസികളെയും കഴിഞ്ഞ ദിവസം തന്നെ ജലീബ് അല്‍ ശുയൂഖില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. മോഷണ കേസുകളില്‍ പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്നവരും താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞിരുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നെന്നാണ് അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളിലുള്ളത്.