അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടുത്ത മാസം സൗദി അറേബ്യ സന്ദര്‍ശിക്കും
‘നാറ്റോ രാജ്യങ്ങളെ വലിയ സൈനികശക്തിയാക്കും’ : വാഗ്ദാനവുമായി ജോ ബൈഡന്‍
സല്‍മാന്‍ രാജാവിന്റെ ക്ഷണപ്രകാരമാണ് യുഎസ് പ്രസിഡന്റ് സൗദി അറേബ്യ സന്ദര്‍ശിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടുത്ത മാസം സൗദി അറേബ്യ സന്ദര്‍ശിക്കും. സല്‍മാന്‍ രാജാവിന്റെ ക്ഷണപ്രകാരമാണ് യുഎസ് പ്രസിഡന്റ് സൗദി അറേബ്യ സന്ദര്‍ശിക്കുന്നത്. ജൂലൈ 15, 16 തീയതികളിലാണ് സന്ദര്‍ശനം

സൗദി രാജാവുമായും സൗദി കിരീടാവകാശിയുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ഉച്ചകോടിയിലും ബൈഡന്‍ പങ്കെടുക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങള്‍ ബൈഡന്‍ ചര്‍ച്ച ചെയ്യും. പ്രാദേശിക, ആഗോള വിഷയങ്ങളെ കുറിച്ചും ചര്‍ച്ച നടക്കും.

Share this story