പൊലീസിന്റെയും സര്‍ക്കാരിന്റെയും പേരില്‍വരുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി യു.എ.ഇ

google news
whatsapp and facebook


യു.എ.ഇയില്‍ പൊലീസിന്റെയും സര്‍ക്കാരിന്റെയും ലോഗോകള്‍ സഹിതം വരുന്ന വ്യാജ സന്ദേശങ്ങള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി അധികൃതര്‍. ഈ അടുത്തായി സര്‍ക്കാര്‍ ലോഗോകള്‍ സഹിതം സംശയാസ്പദമായ രീതിയില്‍ പല സന്ദേശങ്ങളാണ് ജനങ്ങളുടെ മൊബൈലുകളിലേക്ക് വന്നുകൊണ്ടിരിക്കുന്നത്.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നുള്ളതാണെന്ന വ്യാജേന ഇത്തരത്തില്‍ ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങളിലൂടെ പണം തട്ടുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. ചില ലിങ്കുകളോ ഒ.ടി.പികളോ അടങ്ങിയ സന്ദേശങ്ങളാണ് മിക്കതും.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നുള്ള സന്ദേശങ്ങളാണെങ്കില്‍ അവ ഔദ്യോഗിക നമ്പരുകളില്‍നിന്ന് മാത്രമേ അയയ്ക്കുകയൊള്ളുവെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ ഉടന്‍തന്നെ ബന്ധപ്പെട്ടരെ അറിയിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

Tags