10 മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ഭാഗ്യശാലി : വിജയം ആഘോഷിച്ച് മഹ്‍സൂസ് ഗ്രാന്റ് ഡ്രോ

google news
mahzooz

ദുബൈ: യുഎഇ യിലെ മുന്‍നിര പ്രതിവാര നറുക്കെടുപ്പായ മഹ്‍സൂസ് കുറഞ്ഞ കാലയളവില്‍ സൃഷ്‍ടിച്ചത് 23 മള്‍ട്ടി മില്യനയര്‍മാരെയാണ്. കഴിഞ്ഞയാഴ്ച നടന്ന ഗ്രാന്റ് ഡ്രോയില്‍ ഒരു ഭാഗ്യവാന്‍ കൂടി ഒന്നാം സമ്മാനം സ്വന്തമാക്കി. ദുബൈയില്‍ താമസിക്കുന്ന തുര്‍ക്കി സ്വദേശിയായ പ്രവാസി എന്‍ഗിനാണ് ജൂണ്‍ 18 ശനിയാഴ്‍ച നടന്ന നറുക്കെടുപ്പിലൂടെ 10 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം സ്വന്തമാക്കിയത്. സമ്മാനമായി ലഭിക്കുന്ന തുകയിലൂടെ സാമ്പത്തിക ഉത്കണ്ഠകളില്ലാത്ത ഒരു ജീവിതകാലമാണ് അദ്ദേഹത്തിന് സ്വന്തമാവുന്നത്.

വിജയം ആഘോഷിക്കാനും, ജീവിതം വലിയ രീതിയില്‍ മാറ്റിമറിക്കാന്‍ പോകുന്ന ചെക്ക് ഏറ്റുവാങ്ങുന്നതിനുമായി മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഈവിങ്സ് എല്‍.എല്‍.സിയുടെ ഓഫീസിലേക്ക് എന്‍ഗിനെ ക്ഷണിച്ചുവരുത്തി. യുഎഇയില്‍ സുപരിചിതമായൊരു പേരായി മഹ്‍സൂസ് മാറിക്കഴിഞ്ഞുവെന്ന് മീഡിയ ഇവന്റില്‍ വെച്ച്  വിജയിക്ക് ചെക്ക് സമ്മാനിച്ച ശേഷം ഇവിങ്സ് എല്‍.എല്‍.സി സി.ഇഒ ഫരീജ് സാംജി പറഞ്ഞു. 'രണ്ട് വര്‍ഷം കൊണ്ട് 23 മള്‍ട്ടിമില്യനയര്‍മാരെയാണ് ഞങ്ങള്‍ സൃഷ്ടിച്ചത്. ജനങ്ങളുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാന്‍ തുടര്‍ച്ചയായി സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് എന്‍ഗിനെ ഭാഗ്യം കടാക്ഷിച്ചത്. അദ്ദേഹത്തെയും കുടുംബത്തെയും അഭിനന്ദിക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നു. മഹ്‍സൂസ് എന്ന സ്വപ്‍നത്തിലാണ് എന്‍ഗിന്‍ ഇപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കുന്നതെന്ന കാര്യത്തില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുന്നു, ഇത്രയും വലിയൊരു തുക എനിക്ക് സമ്മാനം ലഭിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. തീര്‍ച്ചയായും ഇത് എന്റെയും എന്റെ കുടുംബത്തിന്റെയും ജീവിതം മാറ്റിമറിക്കാന്‍ പോവുകയാണ്. ജീവിതം മികവുറ്റതാക്കാന്‍ പുതിയൊരു അവസരം നല്‍കിയതില്‍ മഹ്‍സൂസിന് നന്ദി പറയുന്നു' - എന്‍ഗിന്‍ പറഞ്ഞു.

'മഹ്‍സൂസ്' എന്നാല്‍ അറബിയില്‍ 'ഭാഗ്യം' എന്നാണ് അര്‍ത്ഥം. ജിസിസിയിലെ ആദ്യത്തെ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്‌സൂസ്, ആഴ്ചതോറും നല്‍കുന്ന ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങളിലൂടെ ജീവിതം മാറ്റിമറിക്കാനുള്ള അവസരമാണൊരുക്കുന്നത്. ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് മഹ്‌സൂസ്. ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു. 

ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഗ്രാന്‍ഡ് ഡ്രോയിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. ഇത് കൂടാതെ പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഈ ടിക്കറ്റുകള്‍ ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടും. ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മൂന്ന് ഭാഗ്യശാലികള്‍ക്ക് 100,000 ദിര്‍ഹം വീതമാണ് സമ്മാനമായി ലഭിക്കുക. 

ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്‌സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും. 

Tags