മൂന്നു വർഷത്തിനകം എണ്ണയുത്പാദനം കുത്തനെ വർധിപ്പിക്കാനൊരുങ്ങി യു.എ.ഇ

google news
oil

മൂന്നു വർഷത്തിനകം എണ്ണയുത്പാദനം കുത്തനെ വർധിപ്പിക്കാനൊരുങ്ങി യു.എ.ഇ.2025 അവസാനത്തോടെ പ്രതിദിന എണ്ണ ഉത്പാദനം 50 ലക്ഷം വീപ്പയായി ഉയർത്താനാണ് നീക്കം. നിലവിലിത് 34 ലക്ഷം വീപ്പയാണ്.അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നുനിൽക്കുന്ന സാഹചര്യം പ്രയോജനപ്പെടുത്തുകയാണ് ഉത്പാദന വർധനയിലൂടെ യു.എ.ഇ. ലക്ഷ്യമിടുന്നത്. 2030-ൽ പ്രതിദിന എണ്ണ ഉത്പാദനം 50 ലക്ഷം ബാരലായി ഉയർത്താനായിരുന്നു നേരത്തേ പദ്ധതിയിട്ടിരുന്നത്.

പെട്രോളിയം ഖനനരംഗത്ത് പങ്കാളിത്തമുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളോട് പ്രതിമാസം പത്തുശതമാനം വീതം ഉത്പാദനം വർധിപ്പിക്കണമെന്ന് ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോക് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. നിലവിലെ രീതിയിൽ മുന്നോട്ടു പോയാൽ 2030-ൽ ഉത്പാദനം 60 ലക്ഷം ബാരലിൽ എത്തിക്കാൻ യു.എ.ഇ.ക്ക് സാധിക്കും.
 

Tags