നാ​യ്ക്ക​ള്‍ക്കാ​യി യു.​എ.​ഇ​യി​ലെ ആ​ദ്യ​ത്തെ ജിം ​അ​ബൂ​ദ​ബി​യി​ല്‍ തു​റന്നു
gym dog

നാ​യ്ക്ക​ള്‍ക്കാ​യി യു.​എ.​ഇ​യി​ലെ ആ​ദ്യ​ത്തെ ജിം ​അ​ബൂ​ദ​ബി​യി​ല്‍ തു​റന്നു.മ​ന്‍സൂ​ര്‍ അ​ല്‍ ഹ​മ്മാ​ദി​യെ​ന്ന സ്വ​ദേ​ശി​യാ​ണ് നാ​യ്ക്ക​ള്‍ക്ക് മാ​ത്ര​മാ​യി ജിം ​തു​റ​ന്ന​ത്. ഇ​തി​നു​പു​റ​മേ നാ​യ്ക്ക​ള്‍ക്ക്​ മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പ്രോ​ട്ടീ​നു​ക​ളും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​മൊ​ക്കെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ജി​മ്മി​ല്‍ വ​രു​ന്ന​ത് നാ​യ്ക്ക​ള്‍ ഇ​ഷ്ട​പ്പെ​ടു​മെ​ന്നു പ​റ​യു​ന്ന മ​ന്‍സൂ​ര്‍, സാ​ധാ​ര​ണ നാ​യ്ക്ക​ള്‍ ദി​വ​സ​വും മൂ​ന്നു​കി​ലോ​മീ​റ്റ​ര്‍ വ​രെ ഓ​ടു​മെ​ന്നും എ​ന്നാ​ല്‍, വീ​ടു​ക​ളി​ല്‍ ഓ​മ​നി​ച്ചു വ​ള​ര്‍ത്തു​ന്ന നാ​യ്ക്ക​ള്‍ ഓ​ടാ​റി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​താ​ണ് വ​ള​ര്‍ത്തു​നാ​യ്ക്ക​ളു​ടെ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ക്കും സ്വ​ഭാ​വ​ദൂ​ഷ്യ​ങ്ങ​ള്‍ക്കും കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘പോ​ഷ് പെ​റ്റ്‌​സ് ബ്യൂ​ട്ടി​ക് ആ​ൻ​ഡ് സ്പാ’​എ​ന്നാ​ണ് ജി​മ്മി​ന്‍റെ പേ​ര്.
 

Share this story