യുഎഇ പ്രളയം; നിര്‍ത്തിവെച്ച ബസ് സര്‍വീസുകള്‍ പുനരാരംഭിച്ച് ഷാര്‍ജ
bus services

ഷാര്‍ജ: യുഎഇയില്‍ കനത്ത മഴയും പ്രളയവും മൂലം താല്‍ക്കാലികമായി നിര്‍ത്തിവെച്ച രണ്ട് ഗതാഗത സര്‍വീസുകള്‍ വീണ്ടും ആരംഭിച്ചു. ഫുജൈറയിലേക്കും കല്‍ബയിലേക്കുമുള്ള ഗതാഗത സര്‍വീസുകളാണ് പുനരാരംഭിച്ചത്. ജൂലൈ 28നാണ് ഇത് നിര്‍ത്തിവെച്ചത്.

കിഴക്കന്‍ മേഖലകളിലേക്കുള്ള ഗതാഗത സര്‍വീസുകള്‍ ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. ഫുജൈറയിലേക്കും കല്‍ബയിലേക്കുമുള്ള ഇന്റര്‍സിറ്റി ബസുകള്‍, 611 ലൈന്‍ (ഷാര്‍ജ-ഫുജൈറ-കല്‍ബ) വീണ്ടും ആരംഭിച്ചതായി തിങ്കളാഴ്ചയാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ഖോര്‍ഫക്കാനിലേക്കുള്ള 116-ാം നമ്പര്‍ ഷാര്ഡജ-ഫുജൈറ-ഖോര്‍ഫക്കാന്‍ ലൈന്‍ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ തുടരില്ല. രണ്ട് ദിവസം അടച്ചിട്ടതിന് ശേഷമാണ് ഫുജൈറയിലെ ഒരു പ്രധാന റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഫുബൈറ-ക്വിദ്ഫ റിങ് റോഡ് തുറന്നതായി ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. 

Share this story