യു.എ.ഇയിൽ എമർജൻസി വാഹനങ്ങൾക്ക് വഴിയൊരുക്കിയില്ലെങ്കിൽ 3,000 ദിർഹം പിഴ
UAE emergency vehicles

യു.എ.ഇയിൽ എമർജൻസി വാഹനങ്ങൾക്ക് വഴിയൊരുക്കി നൽകിയില്ലെങ്കിൽ 3,000 ദിർഹം പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിയമം ലംഘിക്കുന്നവർക്ക് അവരുടെ ലൈസൻസിൽ 6 ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.

ആംബുലൻസ്, പൊലീസ്, അഗ്നിരക്ഷാ തുടങ്ങിയ വഹനങ്ങൾ കൃത്യസമയത്തും കഴിയുന്നത്ര വേഗത്തിലും ലക്ഷ്യസ്ഥാനത്ത് എത്തുന്നത് ഉറപ്പാക്കാൻ വേണ്ടിയാണ് വാഹന യാത്രക്കാരോട് നിർദ്ദേശങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. മേൽപറഞ്ഞ ശിക്ഷാനടപടികൾക്കുപുറമേ, ഇത്തരം വ്യക്തികളുടെ വാഹനം പിടിച്ചെടുക്കാനും നിർദ്ദേശമുണ്ട്.

Share this story