യുഎഇയില്‍ നിന്നും നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി മലയാളി മരിച്ചു
sdl,sl

അബുദാബി: യുഎഇയില്‍ നിന്നും നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി മരിച്ചു. വര്‍ക്കല വെട്ടൂര്‍ ചിനക്കര വളവീട്ടില്‍ മുഹമ്മദ് ഇസ്മായില്‍ അബ്ദുല്‍ വാഹിദ് (കുട്ടപ്പായി- 63) ആണ് അല്‍ ഐനില്‍ മരിച്ചത്.മത്സ്യ മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. ജോലിക്കിടെ രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് തുടര്‍ന്ന് വെള്ളിയാഴ്ച തവാം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. 35 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനായി വിമാന ടിക്കറ്റെടുത്ത് തയ്യാറായിരിക്കുകയായിരുന്നു. ഭാര്യ: നിസ.
 

Share this story