യുഎഇയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വാഹന മോഷണം നടത്തിയ സംഘം പിടിയിൽ

arrested

ഉമ്മുല്‍ഖുവൈന്‍: യുഎഇയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വാഹന മോഷണം നടത്തിയ സംഘം അറസ്റ്റിലായി. പരാതി ലഭിച്ചതനുസരിച്ച് ഉമ്മുല്‍ ഖുവൈന്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാല് പേര്‍ കുടുങ്ങിയത്. പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ചിലര്‍ കാറുകള്‍ മോഷ്ടിച്ചുവെന്ന റിപ്പോര്‍ട്ടാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഉമ്മുല്‍ ഖുവൈന്‍ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ സഈദ് ഉബൈദ് ബിന്‍ അറാന്‍ പറഞ്ഞു.

ഉമ്മുല്‍ ഖുവൈനിലെ മുഹമ്മദ് ബിന്‍ സായിദ് റോഡിലൂടെ വാഹനം ഓടിക്കുകയായിരുന്ന ഒരാളെയാണ് 'വ്യാജ പൊലീസ് സംഘം' തടഞ്ഞത്. പരിശോധനകള്‍ക്കെന്ന പേരില്‍ ഇയാളോട് കാറില്‍ നിന്ന് ഇറങ്ങാന്‍ പറഞ്ഞു. തുടര്‍ന്ന് ഈ വാഹനം ചില കേസുകളുടെ പേരില്‍ കസ്റ്റഡിയിലെടുക്കേണ്ടതുണ്ടെന്ന് അറിയിച്ച് കൊണ്ടുപോവുകയായിരുന്നു. അജ്ഞാത സ്ഥലത്തേക്കാണ് കാര്‍ കൊണ്ടുപോയതെന്ന് ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിവരം ലഭിച്ചതനുസരിച്ച് ഉമ്മുല്‍ ഖുവൈന്‍ പൊലീസ് അന്വേഷണം തുടങ്ങി. പ്രതികളെ യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിനന് അറസ്റ്റ് ചെയ്‍തു. ചോദ്യം ചെയ്‍തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്‍തു. 

Share this story