യുഎഇയുടെ പല ഭാഗങ്ങളിലും മഴ
UAE Rain


യുഎഇയുടെ പല ഭാഗങ്ങളിലും മഴ. 45 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് പലയിടങ്ങളിലും മഴ ലഭിച്ചത്.

അല്‍ ഐനിലെ ജിമി, ഘഷാബാ, അല്‍ ഹിലി, അല്‍ ഫോ എന്നിവിടങ്ങളില്‍ ഭേദപ്പെട്ട മഴ ലഭിച്ചതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി റിപ്പോര്‍ട്ട് ചെയ്തു. അല്‍ ഐനില്‍ കനത്ത മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശിയതായി സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ച വീഡിയോകളില്‍ വ്യക്തമാക്കുന്നു.

Share this story