കണ്ടൽക്കാടുകളെക്കുറിച്ച് ഗവേഷണം നടത്താനും സംരക്ഷിത മേഖലകൾ വിപുലമാക്കാനുമുള്ള ബൃഹദ് പദ്ധതിയുമായ് യുഎഇ
Mangroves

കണ്ടൽക്കാടുകളെക്കുറിച്ച് ഗവേഷണം നടത്താനും സംരക്ഷിത മേഖലകൾ വിപുലമാക്കാനുമുള്ള ബൃഹദ് പദ്ധതിയുമായ് യുഎഇ.ഇതിന്റെ ഭാഗമായി പഠന-ഗവേഷണങ്ങൾക്കുള്ള രാജ്യാന്തര കേന്ദ്രമായി അബുദാബിയെ മാറ്റുകയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, ഗവേഷകർ, സാങ്കേതിക വിദഗ്ധർ എന്നിവർക്ക് അവസരമൊരുക്കുകയും ചെയ്യും.

വിവിധയിനം കണ്ടൽ മരങ്ങൾ സംരക്ഷിക്കുന്ന അപൂർവ വനമേഖല അബുദാബി തീരത്ത് യാഥാർഥ്യമാക്കാനും ലക്ഷ്യമിടുന്നു. യുഎഇ പോലുള്ള വരണ്ട മേഖലയിൽ കണ്ടൽക്കാടുകളുടെ വൻ സാധ്യതകൾ കണ്ടറിഞ്ഞാണ് പദ്ധതിക്കു രൂപം നൽകിയത്. 2030 ആകുമ്പോഴേക്കും രാജ്യമാകെ 10 കോടി കണ്ടൽച്ചെടികൾ നടാനുള്ള പദ്ധതിക്ക് നവംബറിൽ തുടക്കമായിരുന്നു. രാജ്യത്തു നിലവിലുള്ള 12ൽ ഏറെ കണ്ടൽ സംരക്ഷിതമേഖലകൾ വിപുലമാക്കും.

യുഎൻ, രാജ്യാന്തര പരിസ്ഥിതി ഏജൻസികൾ എന്നിവയുടെ സഹായത്തോടെയാണിതു നടപ്പാക്കുക. വികസനത്തിന്റെ പേരിൽ കണ്ടൽക്കാടുകൾ വ്യാപകമായി നശിപ്പിക്കുന്നതാണ് ഇന്നു ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നെന്ന് യുനസ്കോ ഡയറക്ടർ ജനറൽ ഓഡ്രെ അസുലെ പറഞ്ഞു.

Share this story