രാഷ്ട്രീയക്കാരുമായുള്ള പണമിടപാടിന് പ്രത്യേക മാർഗനിർദേശം പുറത്തിറക്കി യു എ ഇ സെൻട്രൽബാങ്ക്
uae central bank

രാഷ്ട്രീയക്കാരുമായുള്ള പണമിടപാടിന് പ്രത്യേക മാർഗനിർദേശം പുറത്തിറക്കി യു എ ഇ സെൻട്രൽബാങ്ക്. രാഷ്ട്രീയ നേതാക്കൾക്കും അവരുടെ അടുപ്പക്കാരുമാണ് ഇടപാടുകാരെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതൽ സംബന്ധിച്ച് യു എ ഇയിലെ ധനകാര്യ സ്ഥാപനങ്ങൾക്കാണ് സെൻട്രൽ ബാങ്ക് നിർദേശം നൽകിയത്.

കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ഫണ്ടിങ് എന്നിവ തടയുന്നതിന് നടപ്പാക്കുന്ന കരുതൽ നടപടികളുടെ ഭാഗമായാണ് രാഷ്ട്രീയക്കാർ, അവരുടെ അടുത്തബന്ധുക്കൾ, രാഷ്ട്രീയക്കാരുടെ സഹപ്രവർത്തകർ എന്നിവരുമായുള്ള ഇടപാടുകളിൽ പ്രത്യേക ജാഗ്രതപുലർത്താൻ യു എ ഇ സെൻട്രൽബാങ്ക് ധനകാര്യസ്ഥാപനങ്ങൾക്കും പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ചത്.
 

Share this story