ന്യൂമോണിയ ബാധിച്ച് ജിദ്ദ ഇന്ത്യൻ സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

google news
death

റിയാദ്: ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ രണ്ടു വിദ്യാർത്ഥികൾ ന്യൂമോണിയ ബാധിച്ച് മരിച്ചു. രണ്ടാം ക്ലാസ് വിദ്യാർത്ഥി അബ്ദുല്ല ജോദ്പുരി, എൽ.കെ.ജി വിദ്യാർഥി ഫർഹാനുദ്ദീൻ എന്നിവരാണ് മരിച്ചത്. കുട്ടികളുടെ മരണത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. മുസഫർ ഹസൻ അനുശോചനം രേഖപ്പെടുത്തി.

പനി പടർന്നുപിടിക്കുന്ന സഹചര്യത്തിൽ സ്‌കൂളിലെത്തുന്ന മുഴുവൻ വിദ്യാർഥികളും വ്യാഴാഴ്ച ( നവംബര്‍- 17) മുതൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് അധികൃതർ അറിയിച്ചു. പനി അടക്കമുള്ള അസുഖം ബാധിച്ച് ചില വിദ്യാർഥികൾ സ്‌കൂളിൽ എത്തുന്നത് മറ്റു കുട്ടികൾക്കും അസുഖം വരാൻ ഇടയാക്കുന്നുണ്ട്. പനി, ജലദോഷം തുടങ്ങിയ അസുഖങ്ങൾ ഇല്ലാത്ത കുട്ടികളെ മാത്രം സ്‌കൂളിലേക്ക് അയച്ചാൽ മതിയെന്നും അവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
 

Tags