നാല് സിംഹങ്ങളെ വളര്‍ത്തിയ രണ്ടു സ്വദേശികള്‍ സൗദിയില്‍ അറസ്റ്റില്‍

google news
lion

വംശനാശിനി നേരിടുന്ന വന്യ ജീവികളെ അനധികൃതമായി സൂക്ഷിച്ചതിന് സൗദി അറേബ്യയില്‍ രണ്ടു സ്വദേശി പൗരന്മാര്‍ കൂടി പൊലീസ് പിടിയിലായി. ബുറൈദ നഗരത്തിലെ വിശ്രമ കേന്ദ്രത്തില്‍ നാലു സിംഹങ്ങളെ വളര്‍ത്തിയ രണ്ടു സ്വദേശികളെയാണ് ഖസിം മേഖല പൊലീസ് പിടികൂടിയത്.
കഴിഞ്ഞാഴ്ച റിയാദിന് സമീപം മുസാഹ്മിയയിലെ വിശ്രമ കേന്ദ്രത്തില്‍ വന്യ ജീവികളെ കൈവശം വച്ചതിന് ഒരാള്‍ പിടിയിലായിരുന്നു. എട്ട് സിംഹങ്ങളേയും ഒരു ചെന്നായയേയും അവിടെ നിന്ന് കണ്ടെത്തിയിരുന്നു.
 

Tags