സൗദി പൗരന്മാർക്ക് ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് പിൻവലിച്ചു
Saudi national


സൗദി പൗരന്മാർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയിരുന്ന 16 രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങളെ ഒഴിവാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. എത്യോപ്യ, തുർക്കി, വിയറ്റ്നാം എന്നിവയാണ് യാത്രാ വിലക്ക് പിൻവലിച്ച മറ്റ് മൂന്ന് രാജ്യങ്ങൾ.

ലോക രാജ്യങ്ങളിലെ കോവിഡ് മഹാമാരിയുടെ സാഹചര്യം വിലയിരുത്തിയതനുസരിച്ചുള്ള സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നാല് രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്ക് പിൻവലിച്ചത്.

Share this story