ഭരണമേറ്റിട്ട് മൂന്നു മാസം ; രാജിവച്ച് കുവൈറ്റ് മന്ത്രിസഭ

kuwait
കുവൈറ്റില്‍ വീണ്ടും രാഷ്ട്രീയ അസ്ഥിരത. അധികാരമേറ്റ് മൂന്നു മാസം തിരഞ്ഞതിന് പിന്നാലെ പാര്‍ലമെന്റുമായുള്ള പൊരുത്തക്കേടിനെ തുടര്‍ന്ന് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാസ് അള്‍  അഹമ്മദ് അല്‍ സബാഹിന്റെ നേതൃത്വത്തിലുള്ള കുവൈറ്റ് മന്ത്രിസഭ രാജിവച്ചു.
ധനമന്ത്രി ഉള്‍പ്പെടെയുള്ള കാബിനറ്റ് അംഗങ്ങള്‍ക്കെതിരെ ദേശീയ അസംബ്ലിയില്‍ കുറ്റവിചാരണ പ്രമേയം അവതരിപ്പിക്കാനിരിക്കേയാണ് മന്ത്രിസഭയുടെ രാജി.
അമീര്‍ രാജി അംഗീകരിക്കുന്ന മുറയ്ക്കാകും തീരുമാനം പ്രാബല്യത്തില്‍വരിക.
 

Share this story