ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്ന് വിദേശികള്‍ അറസ്റ്റിൽ
arrested

മസ്‍കത്ത്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്ന് വിദേശികള്‍ അറസ്റ്റിലായി. സമുദ്രമാര്‍ഗം അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഇവരില്‍ നിന്ന് വന്‍തോതില്‍ മയക്കുമരുന്നും കണ്ടെടുത്തു.

ഒമാനിലെ സൗത്ത് അല്‍ ബാത്തിന പൊലീസ് കമാന്‍ഡും കോസ്റ്റ് ഗാര്‍ഡ് പൊലീസും സംയുക്തമായാണ് ലഹരിക്കടത്ത് സംഘത്തെ വലയിലാക്കിയത്. പിടിച്ചെടുത്ത മയക്കുമരുന്ന് ശേഖരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ അധികൃതര്‍ പുറത്തുവിട്ടു. അറസ്റ്റിലായവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചിച്ചുണ്ട്. 

Share this story