യുഎഇയില്‍ ഇന്ന് ചൂട് 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും
സംസ്ഥാനത്ത് ആറ് ജില്ലകളിൽ ശരാശരി താപനിലയേക്കാൾ ചൂട് കൂടും
രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളില്‍ രാവിലെയോടെ നേരിയ തോതില്‍ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

യുഎഇയില്‍ ഇന്ന് ചൂടുള്ള കാലാവസ്ഥ ആണെന്നും എന്നാല്‍ ചില സമയത്ത് അന്തരീക്ഷം ഭാഗികമായി മേഘാവൃതം ആയിരിക്കുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളില്‍ രാവിലെയോടെ നേരിയ തോതില്‍ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശും. കാറ്റിനെ തുടര്‍ന്ന് ഉയരുന്ന പൊടി വൈകുന്നേരം ആറുമണി വരെ ദൂരക്കാഴ്ച കുറയ്ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. അബുദാബിയിലും ദുബൈയിലും താപനില 47 ഡിഗ്രി സെല്‍ഷ്യസും 46 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. 

Share this story