സൗദിയിലെ ബിഷ നാടുകടത്തല്‍ കേന്ദ്രത്തിലുള്ള ഇന്ത്യക്കാര്‍ക്ക് മടങ്ങാന്‍ വഴിയൊരുങ്ങുന്നു
Saudi Arabia

സൗദിയിലെ ബിഷ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള വഴിയൊരുങ്ങുന്നു. 26 പേര്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങും. കഴിഞ്ഞ ദിവസം ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ നാടുകടത്തല്‍ കേന്ദ്രം സന്ദര്‍ശിച്ചതോടെയാണ് ഇവരെ നാട്ടിലേക്ക് അയക്കാന്‍ നടപടികള്‍ ആരംഭിച്ചത്.
വിവിധ കുറ്റങ്ങളില്‍ പൊലീസ് പിടിയിലായി ബിഷ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നവര്‍ക്കാണ് നാട്ടിലേക്ക് തിരികെയെത്താന്‍ വഴിയൊരുങ്ങുന്നത്. അഞ്ച് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഈ സംഘത്തിലുള്ളത്. ഇഖാമ കാലാവധി കഴിഞ്ഞവരും ഹുറൂബ് കേസില്‍പ്പെട്ടവരുമാണ് ഇതില്‍ കൂടുതലും

കേരളത്തില്‍ നിന്നുള്ള അഞ്ച് പേര്‍ക്ക് പുറമേ തമിഴ്‌നാട്ടില്‍ നിന്നുള്ള മൂന്നും യുപിയില്‍ നിന്നുള്ള ഏഴും കൊല്‍ക്കത്തയില്‍ നിന്നുള്ള 9ഉം ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് നാട്ടിലേക്ക് പോകാനുള്ള അവസരമൊരുങ്ങുന്നത്.

Share this story