വയറിനുള്ളില്‍ നിരോധിത ഗുളികകള്‍ ഒളിപ്പിച്ച് കടത്തിയയാള്‍ പിടിയില്‍

drug

നിരോധിത ഗുളികകള്‍ വയറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഗുളികകള്‍ കണ്ടെത്തിയത്.
യാത്രക്കാരന്റെ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയാണ് 1.1201 കിലോഗ്രാം വരുന്ന മെതാംഫെറ്റമിന്‍ ഗുളികകള്‍ പുറത്തെടുത്തത്.
 

Share this story