സൗദിയില്‍ വടക്കന്‍ അതിര്‍ത്തി വഴി എത്തുന്ന ഇറാഖ് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചു

hajj

സൗദിയില്‍ വടക്കന്‍ അതിര്‍ത്തി വഴി എത്തുന്ന ഇറാഖ് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചതായി അധികൃതര്‍. ഈ വര്‍ഷം ഉംറ സീസണ്‍ ആരംഭിച്ചതിന് ശേഷം റോഡ് മാര്‍ഗം ഒരു ലക്ഷത്തിലധികം ഇറാഖ് പൗരന്‍മാര്‍ രാജ്യത്ത് എത്തിയതായാണ് കണക്ക്.
വടക്കന്‍ അതിര്‍ത്തി വഴി കരമാര്‍ഗം ജദിദത്ത് അറാര്‍ ചെക് പോയിന്റ് വഴി ഒരു ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ സൗദിയിലെത്തി ഉംറ നിര്‍വഹിച്ചതായി കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

ഇറാഖിലെ ആഭ്യന്തര സംഘര്‍ഷങ്ങളെ തുടര്‍ന്ന് 30 വര്‍ഷം കരാതിര്‍ത്തി അടച്ചിട്ടിരുന്നു

Share this story