ഹജ് തീര്‍ത്ഥാടനത്തിന് അപേക്ഷ നല്‍കിയ ആഭ്യന്തര തീര്‍ത്ഥാടകരുടെ നറുക്കെടുപ്പ് ജൂണ്‍ 15 ന് നടക്കും
Hajj
നാല് ലക്ഷത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തതായും മന്ത്രാലയം അറിയിച്ചു.

ഹജ് തീര്‍ത്ഥാടനത്തിന് അപേക്ഷ നല്‍കിയ ആഭ്യന്തര തീര്‍ത്ഥാടകരുടെ നറുക്കെടുപ്പ് ജൂണ്‍ 15 ന് നടക്കും. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കുള്ള ഹജ് രജിസ്‌ട്രേഷന്‍ അവസാനിച്ചതായും നാല് ലക്ഷത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തതായും മന്ത്രാലയം അറിയിച്ചു.

ഓണ്‍ലൈന്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒന്നര ലക്ഷം പേര്‍ക്കാണ് അവസരം ലഭിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടവരുടെ മൊബൈല്‍ നമ്പറുകളിലേക്ക് വിവരം മെസേജ് വഴി അറിയിക്കും. തിരഞ്ഞെടുത്ത പാക്കേജുകളുടെ ഫീസ് അടക്കാന്‍ 48 മണിക്കൂര്‍ സമയമാണ് അനുവദിക്കുക. ഫീസ് അടച്ച ശേഷം ഹജ് പെര്‍മിറ്റ് ലഭിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Share this story