ഒരാഴ്ചക്കിടെ പതിനാലായിരത്തിലധികം നിയമ ലംഘകര്‍ പിടിയിലായതായി സൗദി ആഭ്യന്തര മന്ത്രാലയം

saudi

സൗദിയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ പതിനാലായിരത്തിലധികം നിയമ ലംഘകര്‍ പിടിയിലായതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യകത്മാക്കി. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാനിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി പഴുതടച്ച സംയുക്ത പരിശോധനകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ചിട്ടുള്ളത്. 
താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാനിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി പഴുതടച്ച സംയുക്ത പരിശോധനകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. താമസരേഖ കാലാവധി അവസാനിച്ചവര്‍, അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവര്‍, തൊഴില്‍ നിയമ ലംഘനം നടത്തിയവര്‍ എന്നിവരാണ് പിടിയിലായത്. ഇതിനികം പിടിയിലായ പന്ത്രണ്ടായിരിത്തോളം പേരെ രാജ്യത്ത് നിന്നും സ്വദേശത്തേക്ക് തിരിച്ചയച്ചതായും മന്ത്രാലയം അറിയിച്ചു.

Share this story