
കുവൈത്ത് സിറ്റി: സാൽമിയ ഫിഫ്ത് റിങ് റോഡിൽ സ്ഥിതി ചെയ്യുന്ന മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സൂപ്പർ മെട്രോയിൽ ഇന്റർവെൻഷനൽ റേഡിയോളജിസ്റ്റ് ഡോ. ശിഖ ചാർജെടുത്തു. 20 വർഷത്തിലധികം സേവനപാരമ്പര്യമുള്ള ഇവർ എം.ആർ.ഐ, സി.ടി സ്കാൻ വിഭാഗങ്ങളിൽ പ്രഗല്ഭയാണ്.
സാധാരണക്കാരന് താങ്ങാവുന്ന ചെലവിൽ വെറും 70 കുവൈത്തി ദീനാറിൽ എം.ആർ.ഐ സ്കാൻ ചെയ്തുകൊടുക്കും. അതോടൊപ്പം 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ലഭിക്കാനുള്ള സൗകര്യംകൂടി ഏർപ്പെടുത്തിയിട്ടുണ്ടെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു.
കാത്സ്യത്തിന്റെ തോത് കണ്ടെത്താൻ പറ്റുന്ന അതിനൂതന സംവിധാനമായ ഡെക്സ (ബോൺ മിനറൽ ഡെൻസിറ്റി) സ്കാനിന് വർധിച്ച തിരക്ക് അനുഭവപ്പെടുന്നുണ്ടെന്ന് ചെയർമാൻ മുസ്തഫ ഹംസ പറഞ്ഞു.
ആധുനിക സൗകര്യങ്ങളോടുകൂടി ഫഹാഹീലിൽ പുതിയ ശാഖയും സാൽമിയ ഫിഫ്ത് റിങ് റോഡിൽ ഓപറേഷൻ തിയറ്ററുമടങ്ങുന്ന ഡേ കെയർ സർജറി യൂനിറ്റും ഫർവാനിയ മെട്രോയിൽ സി.ടി സ്കാൻ സൗകര്യവും ഉടൻ ആരംഭിക്കും. കൺസൽട്ടന്റ് കാർഡിയോളജി ഡോക്ടറുടെ മേൽനോട്ടത്തിലുള്ള കാർഡിയോളജി വിഭാഗം ഉൾപ്പെടെ നിരവധി പുതിയ വിഭാഗങ്ങൾ ഉടൻ തന്നെ എല്ലാ ശാഖകളിലും പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.