യുഎഇയില്‍ കുട്ടികളെ പരിപാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി

UAE

യുഎഇയില്‍ കുട്ടികളെ പരിപാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ്. കുട്ടികളെ അവഗണിക്കുന്നതും ഉപേക്ഷിക്കുന്നതും യുഎഇയില്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്.

രക്ഷിതാവിന്റെ പരിചരണത്തിലുള്ള കുട്ടികളെ ശ്രദ്ധിക്കാതെ വിടുന്നത് അവരോടുള്ള അവഗണനയായി കണക്കാക്കും. നിയമ ലംഘകര്‍ക്ക് തടവോ അയ്യായിരം ദിര്‍ഹം പിഴയോ ശിക്ഷ ലഭിക്കും. 
എന്നാല്‍ കുട്ടി ഇലക്ടോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴും ഇ ഗെയിം കളിക്കുമ്പോഴും മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ രക്ഷിതാക്കള്‍ക്ക് കടമയുണ്ട്.
 

Share this story