ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം
market started

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയില്‍ നേട്ടംതുടരുന്നു. നിഫ്റ്റി 17,400 പിന്നിട്ടു. സെന്‍സെക്‌സ് 334 പോയന്റ് ഉയര്‍ന്ന് 58,684ലിലും നിഫ്റ്റി 91 പോയന്റ് നേട്ടത്തില്‍ 17,479ലുമാണ് വ്യാപാരം ആരംഭിച്ചത്.ആഗോള വിപണിയിലെ നേട്ടവും വിദേശ നിക്ഷേപകരുടെ തിരിച്ചുവരുവുമാണ് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തിയത്.

ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ശ്രീ സിമെന്റ്‌സ്, അള്‍ട്രടെക് സിമെന്റ്‌സ്, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ടസ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, എസ്ബിഐ ലൈഫ്, ഒഎന്‍ജിസി, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലും ആണ്.
 

Share this story