‘സ്മാർട്​ ഡയറക്ഷൻ’; ദുബൈ ടാക്സികൾക്ക്​ പുതിയ സംവിധാനം
taxi

ദുബൈയിൽ ആവശ്യക്കാർ കൂടുതലുള്ള സ്ഥലങ്ങൾ കണ്ടെത്തി ടാക്സികൾ ഇനി ഉപഭോക്​താക്കളെ തേടിയെത്തും. നിർമിതബുദ്ധി സാ​ങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ്​ പുതിയ ടാക്സി സംവിധാനം യാഥാർഥ്യമാകുന്നത്​. ‘സ്മാർട്​ ഡയറക്ഷൻ’ എന്ന പേരിലായിരിക്കും​ ഈ പദ്ധതി.ഡാറ്റകൾ വിശകലനം ചെയ്ത്​ ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് ടാക്സികളെ വഴിതിരിച്ചുവിടുക. റോബോടിക്​ പ്രൊസസ്​ ഓട്ടോമേഷൻ എന്ന ഈ പദ്ധതിയിലൂടെ ഇന്ധന ഉപഭോഗം കുറക്കാനാകും. ഒപ്പം ഒരു വാഹനത്തിന്‍റെ യാത്രാ എണ്ണം വർധിപ്പിക്കാനും സാധിക്കും.നിർമിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന പുതിയ പദ്ധതികൾക്ക്​ ദുബൈ ടാക്സി കോർപറേഷൻ അംഗീകാരം നൽകി. നിർമ്മിതബുദ്ധി സാങ്കേതികവിദ്യയുടെ ഉപയോഗം വിപുലീകരിക്കുക, ടാക്സി സേവനത്തിന്‍റെ കാര്യക്ഷമത ഉയർത്തുന്നത്​ ഓട്ടോമേറ്റ് ചെയ്യുക, ട്രാഫിക് സുരക്ഷ വർധിപ്പിക്കുക എന്നിവ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതായി ആർ.ടി.എ ഡയറക്ടർ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതാർ അൽ തായർ പറഞ്ഞു.
 

Share this story