യാത്ര എളുപ്പമാക്കി ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ സ്ട്രീറ്റ് തുറന്നു

google news
uae

ദുബായ് സിലിക്കണ്‍ ഒയാസിസിലേക്കുള്ള ഗതാഗതം സുഗമമാക്കുന്ന ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ സ്ട്രീറ്റ് തുറന്നു. ദുബായ് അല്‍ഐന്‍ റോഡില്‍ നിന്ന് അക്കാദമിക് സിറ്റി റൗണ്ട് എബൗട്ട് വരെ മൂന്നു കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ളതാണ് സ്ട്രീറ്റ്.
ഇതോടൊപ്പം ദുബായ് സിലിക്കണ്‍ ഒയാസിസ് ഇന്റര്‍ സെക്ഷനിലേക്കുള്ള 120 മീറ്റര്‍ നീളമുള്ള രണ്ടു പാലങ്ങളും തുറന്നു. നാലുവരി പാതകളുടെ ഇരുവശങ്ങളിലുമായി മണിക്കൂറില്‍ 14400 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാം. സിലിക്കണ്‍ ഒയാസിസിലെ 25 ലേറെ യൂണിവേഴ്‌സിറ്റി, കോളജുകളിലായ 27500 കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇവരുടേയും സമീപ പ്രദേശങ്ങളിലെ താമസിക്കാരുടേയും യാത്ര കൂടുതല്‍ സുഗമമാക്കുമെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഈ സ്ട്രീറ്റിലെ ഭാവിയില്‍ അക്കാദമിക് സിറ്റിയില്‍ നിന്ന് അല്‍ അവീര്‍ സ്ട്രീറ്റിലേക്കു ബന്ധിപ്പിക്കും.
 

Tags