ഷാർജയിൽ വാഹനാപകടത്തിൽ രണ്ട്​ മലയാളികൾ മരിച്ചു
accident-alappuzha

ദുബൈ: ഷാർജയിലെ സജയിൽ വാഹനാപകടത്തിൽ രണ്ട്​ മലയാളികൾ മരിച്ചു. കണ്ണൂർ തലശ്ശേരി സ്വദേശി അറയിലകത്ത്​ പുതിയപുര മുഹമ്മദ്​ അർഷദ്​(52), കോഴിക്കോട്​ കൊയിലാണ്ടി എടക്കുളം വാണികപീടികയിൽ ലത്തീഫ്​(46) എന്നിവരാണ്​ മരിച്ചത്​. ​

ബുധനാഴ്ച രാവിലെ പതിനെന്ന്​ മണിയോടെയാണ്​ അപകടമുണ്ടായത്​. ഇരുവരും സഞ്ചരിച്ച പിക്കപ്പ്​ വാനിന്​ പിന്നിൽ ട്രെയിലർ ഇടിച്ചാണ്​ അപകടം. ഇരുവരും പുതിയ ജോലിയിലേക്ക്​ മാറുന്നതിന് മുമ്പായി വിസിറ്റ്​ വിസയിലായിരുന്നു. അർഷദിന്‍റെ പിതാവ്​: ഉമ്മർ. മാതാവ്​: റാബി. ലത്തീഫിന്‍റെ പിതാവ്​: പാറക്കൽ താഴ അബ്​ദുല്ലക്കുട്ടി, മാതാവ്​: സൈനബ.

ഇരുവരുടെയും മൃതദേഹങ്ങൾ ഷാർജ ഖാസിമിയ്യ ആശുപത്രി മാർച്ചറിയിലാണുള്ളത്​. അർഷദിന്‍റെ മയ്യിത്ത്​ യു.എ.ഇയിൽ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

Share this story