ഷാർജ സഫാരി സന്ദർശകർക്കായി വീണ്ടുംതുറക്കുന്നു

google news
dmd,

ദുബായ് : ആഫ്രിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ സഫാരി പാർക്ക് ഷാർജ സഫാരി സന്ദർശകർക്കായി വീണ്ടുംതുറക്കുന്നു. വേനൽക്കാലം അവസാനിക്കുന്നതോടെ ബുധനാഴ്ച പാർക്ക് വീണ്ടും തുറക്കുമെന്ന് ഷാർജ പരിസ്ഥിതി സംരക്ഷിത മേഖലാ അതോറിറ്റി ചെയർപേഴ്‌സൺ ഹന സെയ്ഫ് അൽ സുവൈദി പറഞ്ഞു.അൽ ദൈദ് ഒയാസിസ് പ്രദേശത്താണ് എട്ട് ചുതരശ്ര കിലോമീറ്റർ ചുറ്റളവിലുള്ള സഫാരി പാർക്ക്. ഇവിടെ ചെന്നാൽ 120 ഇനങ്ങളിൽപ്പെട്ട 50,000 മൃഗങ്ങളെ കാണാം. കാട്ടിലൂടെ നടക്കുന്ന പ്രതീതിയുളവാക്കാൻ ഒരു ലക്ഷത്തിലേറെ മരങ്ങളുമുണ്ട്. രാവിലെ എട്ട് മുതൽ വൈകീട്ട് 6.30 വരെയാണ് പ്രവർത്തനസമയം.

ഗോൾഡ്, സിൽവർ ടിക്കറ്റുള്ളവർക്ക് പ്രവേശനം അനുവദിക്കുന്ന അവസാനസമയം ഉച്ചയ്ക്ക് രണ്ട് മണി. ബ്രോൺസ് ടിക്കറ്റുകാർക്ക് (നടന്നുകാണാനുള്ള ടിക്കറ്റ്) വൈകീട്ട് നാല് മണിവരെ പ്രവേശിക്കാം.ബ്രോൺസ് ടിക്കറ്റിന് 40 ദിർഹമാണ് നിരക്ക്. ഇതിൽ മൂന്ന് മുതൽ 12 വയസ്സുവരെയുള്ളവർക്ക് 15 ദിർഹം, മൂന്ന് മണിക്കൂറാണ് ടൂർ സമയം. സിൽവർ ടിക്കറ്റ് (സാധാരണ ബസിൽ യാത്ര ചെയ്ത് കാട് കാണാം) നിരക്ക് 120 ദിർഹം, ഇതിൽതന്നെ മൂന്ന് മുതൽ 12 വയസ്സുവരെയുള്ളവർക്ക് 50 ദിർഹമാണ്. ആറ് മണിക്കൂർ പാർക്കിൽ സെറെൻഗെറ്റി ഒഴികെയുള്ള ഭാഗങ്ങളിൽ സഞ്ചരിക്കാം.
 

Tags