ഫി​​ലി​​യി​​ലെ പൈ​​തൃ​​ക ടൂ​​റി​​സം പ​​ദ്ധ​​തി സ​​ന്ദ​​ർ​​ശി​​ച്ച്​ ശൈ​​ഖ്​ സു​​ൽ​​ത്താ​​ൻ
fili

ഷാ​​ർ​​ജ: എ​​മി​​റേ​​റ്റി​​ലെ ഫി​​ലി മേ​​ഖ​​ല​​യി​​ൽ പു​​രോ​​ഗ​​മി​​ക്കു​​ന്ന പൈ​​തൃ​​ക ടൂ​​റി​​സം പ​​ദ്ധ​​തി പ്ര​​ദേ​​ശ​​ങ്ങ​​ൾ സു​​പ്രീം​​കൗ​​ൺ​​സി​​ൽ അം​​ഗ​​വും ഷാ​​ർ​​ജ ഭ​​ര​​ണാ​​ധി​​കാ​​രി​​യു​​മാ​​യ ഡോ. ​​​ശൈ​​ഖ്​ സു​​ൽ​​ത്താ​​ൻ ബി​​ൻ മു​​ഹ​​മ്മ​​ദ്​ അ​​ൽ ഖാ​​സി​​മി സ​​ന്ദ​​ർ​​ശി​​ച്ചു. പ​​ദ്ധ​​തി സം​​ബ​​ന്ധി​​ച്ച്​ വി​​ല​​യി​​രു​​ത്തി​​യ അ​​ദ്ദേ​​ഹം ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക്​ നി​​ർ​​ദേ​​ശം ന​​ൽ​​കി. ഫി​​ലി റോ​​ഡി​​ന്‍റെ​​യും ച​​രി​​ത്ര​​പ​​ര​​മാ​​യി പ്രാ​​ധാ​​ന്യ​​മു​​ള്ള കോ​​ട്ട​​യു​​ടെ​​യും നി​​ർ​​മാ​​ണ, പു​​ന​​രു​​ദ്ധാ​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും വി​​ല​​യി​​രു​​ത്തി. ക​​ഫേ​​യി​​ലൂ​​ടെ​​യും ജ​​ല​​പാ​​ത​​ക​​ളി​​ലൂ​​ടെ​​യും ക​​ട​​ന്നു​​പോ​​കു​​ന്ന ഒ​​രൊ​​റ്റ പാ​​ത​​യി​​ലൂ​​ടെ സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്ക് പ​​ഴ​​യ പൊ​​ലീ​​സ് സ്റ്റേ​​ഷ​​ൻ, അ​​തി​​ന​​ടു​​ത്തു​​ള്ള കോ​​ട്ട, കു​​ന്നി​​ലെ മ​​റ്റു പു​​രാ​​വ​​സ്തു സ്ഥാ​​പ​​ന​​ങ്ങ​​ൾ എ​​ന്നി​​വ കാ​​ണാ​​ൻ ക​​ഴി​​യു​​ന്ന രീ​​തി​​യി​​ലാ​​ണ്​ നി​​ർ​​മാ​​ണം പു​​രോ​​ഗ​​മി​​ക്കു​​ന്ന​​ത്.

പ്ര​​ദേ​​ശ​​ത്തി​​ന്‍റെ വി​​നോ​​ദ​​സ​​ഞ്ചാ​​ര, സാ​​മ്പ​​ത്തി​​ക, സാം​​സ്കാ​​രി​​ക വി​​ക​​സ​​ന​​ത്തി​​നു​​ള്ള പ​​ദ്ധ​​തി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യാ​​ണ്​ പൈ​​തൃ​​ക സ്ഥ​​ല​​ങ്ങ​​ൾ പു​​ന​​രു​​ദ്ധ​​രി​​ക്കു​​ന്ന പ​​ദ്ധ​​തി​​ക​​ൾ ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. രാ​​ജ്യ​​ത്തി​​ന്‍റെ മ​​റ്റ് ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്ക് വെ​​ള്ളം വി​​ത​​ര​​ണം ചെ​​യ്തി​​രു​​ന്ന പ്ര​​ധാ​​ന ജ​​ല​​ശേ​​ഖ​​ര​​ണ കേ​​ന്ദ്ര​​മാ​​യി​​രു​​ന്നു ഫി​​ലി. യു.​​എ.​​ഇ​​യി​​ലെ പ​​ര​​മ്പ​​രാ​​ഗ​​ത ജ​​ല​​സേ​​ച​​ന ശൃം​​ഖ​​ല​​യാ​​യ ചെ​​റി​​യ തോ​​ടു​​ക​​ൾ പോ​​ലു​​ള്ള 'അ​​ഫ്‌​​ലാ​​ജ്'​​വ​​ഴി​​യാ​​ണ്​ വെ​​ള്ളം എ​​ത്തി​​ച്ചി​​രു​​ന്ന​​ത്. ഷാ​​ർ​​ജ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഫോ​​ർ ഹെ​​റി​​റ്റേ​​ജാ​​ണ്​ വി​​വി​​ധ സ​​ർ​​ക്കാ​​ർ വ​​കു​​പ്പു​​ക​​ളു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​മാ​​യി പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നും പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്.
 

Share this story