ഷഹ് രാനിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി ; ലോകകപ്പ് നഷ്ടമായേക്കും

saudi
ലോകകപ്പില്‍ അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തിനിടെ സൗദി അറേബ്യന്‍ ഗോള്‍ കീപ്പറുമായി കൂട്ടിയിടിച്ച് പരിക്കേറ്റ യാസല്‍ അല്‍ ഷഹ് റാനിലെ റിയാദിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ബുധനാഴ്ച രാവിലെയായിരുന്നു ശസ്ത്രക്രിയ.
ബോള്‍ പ്രതിരോധിക്കവേ സൗദി ഗോള്‍കീപ്പറുടെ കാല്‍മുട്ട് ഷഹ്രാനിയുടെ മുഖത്തടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് സ്റ്റേഡിയത്തില്‍ നിന്ന് കൊണ്ടുപോയ താരത്തെ റിയാദിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
ലോകകപ്പിലെ ശേഷിക്കുന്ന മത്സരത്തില്‍ ഷഹ്‌രാനിയുണ്ടാകുമോ എന്ന് സംശയമാണ്.
 

Share this story