സൗദിയില്‍ കോവിഡ് മരണസംഖ്യ 9,114 ആയി
Sun, 15 May 2022

സൗദി അറേബ്യയില്‍ 434 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധഭാഗങ്ങളിലായി മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു.നിലവിലെ രോഗികളില്‍ 263 പേര്‍ സുഖം പ്രാപിച്ചു.
രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 758,795 ആയി. ആകെ രോഗമുക്തരുടെ എണ്ണം 743,572 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,114 ആയി തുടരുന്നു. രോഗബാധിതരില്‍ 6,109 പേരാണ് ചികിത്സയില്‍ കഴിയുന്നത്.ഇതില്‍ 63 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.