സൗദിയിലെ സർവകലാശാലകളിൽ പ്രവേശനത്തിന് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനം
Mon, 1 Aug 2022

സൗദിയിൽ സർവകലാശാലകളിലെ പ്രവേശന നടപടികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനം ഉപയോഗപ്പെടുത്തി തുടങ്ങി. സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്നതിനും പണമിടപാടുകളുടെ കൃത്യത ഉറപ്പ് വരുത്തുന്നതിനുമാണ് ആർട്ടിഫിഷ്യൽ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത്.
രാജ്യത്തെ ഉന്നത പഠനങ്ങളുടെ മികവ് വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സർവകലാശാലകളിലെ പ്രവേശന നടപടിക്രമങ്ങൾക്കാണ് പുതുതായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനം കൂടി ഉപയോഗപ്പെടുത്തി തുടങ്ങിയത്. ആഭ്യന്തര മന്ത്രാലയമാണ് യൂണിവേഴ്സിറ്റി അഡ്മിഷൻ പോർട്ടലുകളെ തമ്മിൽ ബന്ധിപ്പിച്ച് സേവനം ലഭ്യമാക്കിയത്. മന്ത്രാലയത്തിന് കീഴിലുള്ള വിദ്യാർഥികളുടെ ഡാറ്റകൾ അടങ്ങിയ നൂർ, യഖീൻ സർവീസുകൾ തമ്മിൽ സംയോജിപ്പിച്ചാണ് പരിശോധന നടത്തുക.