ഏഷ്യന്‍ വിന്റര്‍ ഗെയിംസ് നിയോമില്‍ നടത്താമെന്ന് സൗദി
Fri, 5 Aug 2022

കിരീടാവകാശിയും നിയോം ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ താത്പര്യമനുസരിച്ചാണ് സന്നദ്ധതയറിയിച്ചത്.
2029 ലെ ഏഷ്യന്‍ വിന്റര്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധതയറിച്ച് സൗദി ഒളിമ്പിക് ആന്‍ഡ് പാരാലിമ്പിക് കമ്മിറ്റി ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യക്ക് കത്തു കൈമാറി. കിരീടാവകാശിയും നിയോം ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ താത്പര്യമനുസരിച്ചാണ് സന്നദ്ധതയറിയിച്ചത്.