സൗദിയില്‍ ട്രക്കുകളുടെ പിഴ തുക കൂട്ടി
truck
ഭാരവും വലിപ്പവും പാലിക്കാത്ത വാഹനങ്ങള്‍ക്കെതിരെയാണ് നടപടി.

സൗദിയില്‍ ട്രക്കുകള്‍ക്കുള്ള പിഴ തുക വര്‍ധിപ്പിച്ചു. ട്രക്കുകള്‍ക്കനുവദിച്ച പരമാവധി ഭാരവും വലിപ്പവും പാലിക്കാത്ത വാഹനങ്ങള്‍ക്കെതിരെയാണ് നടപടി. നിയമ ലംഘനങ്ങല്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
അപകടം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. രണ്ട് ടണ്‍ വരെ ഭാര പരിധി നിശ്ചയിച്ചിട്ടുള്ള ട്രക്കുകള്‍ അധിക ഭാരം കയറ്റിയാല്‍ ഓരോ നൂറു കിലോയ്ക്കും 200 റിയാല്‍ പിഴ ചുമത്തും. ഇത്തരത്തില്‍ ഭാരം മാറുന്നതിന് അനുസരിച്ച് പിഴ തുകയും വ്യത്യാസം വരും
 

Share this story