ഗാര്‍ഹിക ജീവനക്കാര്‍ക്ക് തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കി സൗദി

domestic workers

സൗദിയില്‍ ഗാര്‍ഹിക ജീവനക്കാര്‍ക്ക് തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കി. ഹൗസ് ഡ്രൈവര്‍ അടക്കമുള്ള എല്ലാ ഗാര്‍ഹിക തൊഴിലാളികളും മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ മുസാനിദ് വഴി കരാര്‍ രേഖപ്പെടുത്തണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു.

രാജ്യത്ത് ഗാര്‍ഹിക വിസയില്‍ ജോലിയെടുക്കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും സാധുവായ തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കി ഉത്തരവിറങ്ങി. മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ മുസാനിദ് വഴിയാണ് കരാര്‍ രേഖപ്പെടുത്തുന്നത്. തൊഴില്‍ കരാര്‍ കാലാവധി, വേതനം, ഉത്തരവാദിത്വങ്ങള്‍, അവധി എന്നിവ നിര്‍ബന്ധമായും കരാറില്‍ രേഖപ്പെടുത്തണം.
 

Share this story