സൗദി കിരീടാവകാശിയെ ജിദ്ദ വികസന അതോറിറ്റിയുടെ തലവനായി നിയമിച്ചു
skos

സൗദി കിരീടാവകാശിയെ ജിദ്ദ വികസന അതോറിറ്റിയുടെ തലവനായി നിയമിച്ചു. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് നിർണ്ണായക തീരുമാനം. ജിദ്ദയെ ലോകത്തിലെ മികച്ച 100 നഗരങ്ങളുടെ പട്ടികയിലേക്കുയർത്തുംവിധമുള്ള വികസന പദ്ധതികളാണ് നടപ്പാക്കാനൊരുങ്ങത്.

ജിദ്ദയുടെ സ്ഥാനവും പ്രധാന്യവും പരിഗണിച്ചാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ പ്രത്യേക വികസന അതോറിറ്റി സ്ഥാപിച്ചത്. നേരത്തെ ഉണ്ടായിരുന്ന ജിദ്ദ പ്രൊജക്ട് മാനേജ്മെന്റ് ഓഫീസ്, ജിദ്ദ വികസന അതോറിറ്റിയായി പരിവർത്തിപ്പിക്കുകയായിരുന്നു.
 

Share this story