സൗദി കിരീടാവകാശി ഇന്ത്യാ സന്ദർശനം റദ്ദാക്കി

Saudi crown prince

റിയാദ് : സൗദിയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ജി-20 ഉച്ചകോടിയിൽ പങ്ക് എടുക്കാൻ ഇൻഡോനേഷ്യയ്ക്ക് തിരിക്കുന്ന സൽമാൻ ഇന്ന് ഇന്ത്യയിലേക്കെത്തുമെന്നായിരുന്നു റിപ്പോർട്ടെങ്കിലും ഇരുഭാഗത്ത് നിന്നുമുള്ള തിരക്കുകൾ പരിഗണിച്ചാണ് സന്ദർശനം നീട്ടിയതെന്നാണ് റിപ്പോർട്ട്. അതേ സമയം, സൽമാന്റെ വരവ് സംബന്ധിച്ച് ഇരുഭാഗത്ത് നിന്നും ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നില്ല.

21ന് പാകിസ്ഥാനിൽ നടത്താനിരുന്ന സന്ദർശനവും അദ്ദേഹം മാറ്റിവച്ചു. കാരണം വ്യക്തമാക്കിയിട്ടില്ല. സൽമാനുമായി സെപ്തംബറിൽ മുഹമ്മദ് ബിൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ജിദ്ദയിൽ വച്ച് കൂടിക്കാഴ്ച നടത്തുകയും ഇന്ത്യയിലേക്ക് നരേന്ദ്ര മോദിയുടെ ക്ഷണമറിയിക്കുന്ന സന്ദേശം കൈമാറുകയായിരുന്നു.
 

Share this story