സൗദിയിൽ ആരോഗ്യ ഇൻഷുറൻസിൽ 18 പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
Saudi Arabia

സൗദിയിൽ ആരോഗ്യ ഇൻഷുറൻസിൽ 18 പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. കൂടാതെ നിലവിലുള്ള 10 ആനുകൂല്യങ്ങൾ മെച്ചപ്പെടുത്തിയതായും ഹെൽത്ത് ഇൻഷൂറൻസ് കൗൺസിൽ അറിയിച്ചു.പുതിയ സേവനങ്ങളുൾപ്പെടുത്തുന്നതോടെ പോളിസി പാക്കേജ് നിരക്കിൽ നേരിയ വർധനവിന് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

പുതിയതായി അനുവദിക്കുന്നതോ ഒക്‌ടോബർ ഒന്ന് മുതൽ പുതുക്കുന്നതോ ആയ ഇൻഷൂറൻസ് പോളിസികൾക്കാണ് ആനൂകൂല്യം ലഭിക്കുക. പുതിയ മാറ്റമനുസരിച്ച് മാനസികരോഗങ്ങൾക്കുള്ള പരമാവധി ചികിത്സാ പരിരക്ഷ 15,000 റിയാലിൽനിന്ന് 50,000 റിയാലായി ഉയർത്തി. ഹീമോഡയാലിസിസ് കവറേജിന്റെ മൂല്യവും ഉയർത്തിയിട്ടുണ്ട്.

സ്ത്രീകളുടെ ആരോഗ്യം, പൊണ്ണത്തടി ശസ്ത്രക്രിയകൾ, വൃക്ക മാറ്റിവെക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും ഇതിനുപുറമെ, പര്യവേക്ഷണ പ്രതിരോധ പരിശോധനകൾ, വാക്സിനേഷനുകൾ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി നേട്ടങ്ങൾ പുതിയ പോളിസി നയത്തിൽ ചേർത്തിട്ടുണ്ടെന്ന് കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് മേധാവി അറിയിച്ചു.
 

Share this story