ബു​റൈ​ദ ന​ഗ​ര​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി സിം​ഹ​ങ്ങ​ള വ​ള​ർ​ത്തി : ര​ണ്ട് സ്വ​ദേ​ശി​ക​ൾ പിടിയിൽ

mdkkd


റി​യാ​ദ്: വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന വ​ന്യ​ജീ​വി​ക​ളെ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച​തി​ന് സൗ​ദി അ​റേ​ബ്യ​യി​ൽ ര​ണ്ട് സ്വ​ദേ​ശി പൗ​ര​ൻ​മാ​ർ കൂ​ടി പോ​ലീ​സ് പി​ടി​യി​ലാ​യി. ബു​റൈ​ദ ന​ഗ​ര​ത്തി​ലെ ഒ​രു വി​ശ്ര​മ കേ​ന്ദ്ര​ത്തി​ൽ നാ​ല് സിം​ഹ​ങ്ങ​ളെ വ​ള​ർ​ത്തി​യ ര​ണ്ട് സ്വ​ദേ​ശി​ക​ളെ​യാ​ണ് ഖ​സിം മേ​ഖ​ല പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച റി​യാ​ദി​ന് സ​മീ​പം മു​സാ​ഹ്മി​യ​യി​ലെ ഒ​രു വി​ശ്ര​മ കേ​ന്ദ്ര​ത്തി​ൽ വ​ന്യ​ജീ​വി​ക​ളെ കൈ​വ​ശം വെ​ച്ച​തി​ന് ഒ​രാ​ൾ പി​ടി​യി​ലാ​യി​രു​ന്നു. എ​ട്ട് സിം​ഹ​ങ്ങ​ളെ​യും ഒ​രു ചെ​ന്നാ​യ​യേ​യും അ​വി​ടെ നി​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി മേ​ഖ​ല പോ​ലീ​സ് വ​ക്താ​വ് വ്യക്തമാക്കി.
 

Share this story