'സൗദി വെള്ളക്ക': റിലീസ് തീയതി പ്രഖ്യാപിച്ചു

saudi vellakka

ഉര്‍വ്വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മ്മിച്ച് തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സൗദി വെള്ളക്ക' എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ചിത്രം ഡിസംബര്‍ രണ്ടിന് പ്രദര്‍ശനത്തിനെത്തും. 'ഓപ്പറേഷന്‍ ജാവ' എന്ന ചിത്രത്തിന്റെ ശ്രദ്ധേയമായ വിജയത്തിനു ശേഷം തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രമാണിത്.

പശ്ചിമകൊച്ചിയിലെ തികച്ചും സാധാരണക്കാരായ മനഷ്യരുടെ അതിജീവനത്തിന്റെ കഥയാണ് തികഞ്ഞ യാഥാര്‍ത്ഥ്യത്തോടെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രധാനമായും തീരപ്രദേശത്തു താമസിക്കുന്നവരാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍. സാധാരണക്കാരായ ഇവരുടെ പ്രശ്‌നങ്ങളാണ് ഈ ചിത്രം ചൂണ്ടിക്കാണിക്കുന്നത്.
ജനപ്രിയരായ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ ആയിഷ ഉമ്മ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം ദേവിവര്‍മ്മയാണ്. ബിനു പപ്പു, സുധിക്കോപ്പ, ലുക്മാന്‍, ഗോകുലന്‍, സുജിത് ശങ്കര്‍, ഐടി ജോസ്, വിന്‍സി അഭിലാഷ്, ദേവി രാജേന്ദ്രന്‍, ധന്യ അനന്യ, റിയാ സൈനു, സ്മിനു സി ജോ, സജീദ് പട്ടാളം, അബു വലിയ കുളം എന്നിവരും പ്രധാന താരങ്ങളാണ്.

Share this story